പൂജ ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്പനയ്ക്ക്. ടിക്കറ്റിന് 300 രൂപ വിലയുള്ള പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. നവംബർ 22ന് ഉച്ചയ്ക്ക് 2നാണ് നറുക്കെടുപ്പ്.

തിരുവനന്തപുരം: 2025ലെ തിരുവോണം ബമ്പർ നറുക്കെടുത്തതിന് പിന്നാലെ ഈ വര്‍ഷത്തെ പൂജ ബമ്പർ എത്തുന്നു. പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം തിരുവോണം ബമ്പറിനൊപ്പം ആയിരുന്നു നടന്നത്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് 1ന് നടന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൂജാ ബമ്പർ ടിക്കറ്റിൻ്റെ പ്രകാശനം നിര്‍വഹിച്ചു. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരിന്നു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ്, ജോയിൻ്റ് ഡയറക്ടറായ മായ എൻ. പിള്ള, രാജ്കപൂർ എന്നിവർ സന്നിഹിതരായിരുന്നു.

ടിക്കറ്റിന് 300 രൂപ വിലയുള്ള പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. നവംബർ 22ന് ഉച്ചയ്ക്ക് 2നാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം) ലഭിക്കും. നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്.

അതേസമയം, തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിൽ TH577825 എന്ന ടിക്കറ്റ് ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് അർഹമായി. എറണാകുളം നെട്ടൂരിലുള്ള ലെതീഷ് എന്ന ഏജന്‍റില്‍ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും, ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം 4ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്