Asianet News MalayalamAsianet News Malayalam

ഭാഗ്യം വരുന്ന വഴിയേ! അനൂപ് ബംബര്‍ ടിക്കറ്റ് വാങ്ങിയ പണത്തിന് പിന്നിലെ 'കുഞ്ഞി'കൗതുകം

ഹോട്ടൽ ജോലി ചെയ്തും ഓട്ടോ ഓടിച്ചുമാണ് അനൂപ് കുടുംബം നോക്കുന്നത്. വിദേശത്തേക്ക് പോകാൻ സഹകരണ ബാങ്കിൽ നിന്ന് ഇന്നലെ പാസായ അഞ്ച് ലക്ഷത്തിന്‍റെ വായ്പ ലോട്ടറി അടിച്ചതോടെ വേണ്ടെന്ന് വിളിച്ച് പറഞ്ഞു. 

Kerala lottery thiruvonam bumper 2022 anoop simple story from where he gets money for ticket
Author
First Published Sep 18, 2022, 6:22 PM IST

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് ഇത്തവണത്തെ തിരുവോണം ബമ്പർ ഭാ​ഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ് കേരളം. 25 കോടിയുടെ തിരുവോണം ബംബർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ അനൂപിനാണ് അടിച്ചത്. പഴവങ്ങാടിയിൽ നിന്ന് ശനിയാഴ്ച വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. എന്നാല്‍, ആ ഭാഗ്യം വന്ന വഴി അനൂപ് പറഞ്ഞപ്പോള്‍ കേട്ട് നിന്നവരെല്ലാം അമ്പരക്കുക തന്നെ ചെയ്തു.

മകന്‍റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചെടുത്ത കാശ് കൊണ്ടാണത്രേ ഭാഗ്യം കൊണ്ട് വന്ന ടിക്കറ്റ് എടുത്തത്. എന്തായാലും സമ്മാനം അടിച്ചതറിഞ്ഞ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയിരിക്കുകയാണ് അനൂപും കുടുംബവും. ഹോട്ടൽ ജോലി ചെയ്തും ഓട്ടോ ഓടിച്ചുമാണ് അനൂപ് കുടുംബം നോക്കുന്നത്. വിദേശത്തേക്ക് പോകാൻ സഹകരണ ബാങ്കിൽ നിന്ന് ഇന്നലെ പാസായ അഞ്ച് ലക്ഷത്തിന്‍റെ വായ്പ ലോട്ടറി അടിച്ചതോടെ വേണ്ടെന്ന് വിളിച്ച് പറഞ്ഞു.  

ഹോട്ടൽ ബിസിനസ് നടത്തി ഭാര്യ മായക്കും മകൻ അദ്വൈതിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം  നാട്ടിൽ തന്നെ കൂടാനാണ് ഇനി അനൂപിന്റെ പദ്ധതി. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. 2.5 രൂപ ആരാണോ സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് അയാൾക്കാകും ലഭ്യമാകുക. അങ്ങനെ ബംപർ ടിക്കറ്റെടുക്കാതെ ഒരാൾ കൂടി കോടിപതിയായി മാറും.

അതേസമയം, രണ്ടാം സമ്മാനമായ 5 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.  500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് ഓണം ബംപറിന് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ഞത്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലൻ ആയിരുന്നു കഴിഞ്ഞ വർഷത്തെ ബംപർ അടിച്ചത്. 12 കോടിയായിരുന്നു ഒന്നാം സമ്മാനം.

Onam Bumper 2022 : ആ ഭാ​ഗ്യവാൻ അനൂപ്, 25 കോടിയിൽ ഭാഗ്യശാലിക്ക് എത്ര കിട്ടും ?

Follow Us:
Download App:
  • android
  • ios