Asianet News MalayalamAsianet News Malayalam

'മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കം, മാനുഷികമായ തെറ്റാണ് പറ്റിയത്': ഇപി ജയരാജൻ

നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല. പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ്സ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇപി ജയരാജൻ പറഞ്ഞു.
 

'Desabhimani NEWS ABOUT Maryakutty against Party ITS a human error': EP Jayarajan FVV
Author
First Published Nov 17, 2023, 12:45 PM IST

തിരുവനന്തപുരം: മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുത്തിയതോടെ പ്രശ്നം തീർന്നു. മാനുഷികമായ തെറ്റാണ് പറ്റിയതെന്ന് ഇപി ജയരാജൻ പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പ്രായമായ സ്ത്രീയെ കോടതിയിൽ പോകാനൊക്കെ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇപി പറഞ്ഞു. നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല. പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ്സ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇപി ജയരാജൻ പറഞ്ഞു.

വിവാദങ്ങൾക്കിടെ നവ കേരള സദസ്സിന് നാളെ തുടക്കം, സംസ്ഥാന പര്യടനം, ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിക്കും

കേരള ബാങ്ക് ലീഗ് പങ്കാളിത്തം കോൺഗ്രസിന് വെപ്രാളമുണ്ടാക്കുകയാണ്. മുസ്ലീംലീഗിന് കിട്ടുന്ന അംഗീകാരം കോൺഗ്രസിന് സഹിക്കുന്നില്ല. അത് ലീഗുകാർ തിരിച്ചറിയും. എൽഡിഎഫ് ഭരണ നേട്ടങ്ങളുടെ നെറുകയിലാണ്. നവകേരള സദസ്സ് നാളെ തുടങ്ങുകയാണ്. പ്രാദേശിക പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഭരണ നിർവ്വഹണത്തിന്റെ പുതു മാതൃക. പുതിയ കേരള സൃഷ്ടിയാണ് ലക്ഷ്യം. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത കാലം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. കേരളീയത്തിൽ നിന്ന് നേതാക്കൾ വിട്ടുനിന്നെങ്കിലും അണികളും ജനങ്ങളും പങ്കെടുത്തുവെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. 

'ആദ്യം ഗ്ലാമർ, പിന്നെ ആക്ഷൻ, 1 കോടി രൂപ പ്രതിഫലം വാങ്ങുന്ന ആദ്യ നായിക'; വിജയശാന്തിയുടെ സിനിമ-രാഷ്ട്രീയ ജീവിതം

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios