Asianet News MalayalamAsianet News Malayalam

'ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാന്‍ ഗ്രേഡ് പ്രമോഷന്‍ നിരസിക്കരുത്' ,പൊലീസുകാരോട് ഡിജിപി

 ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിച്ച് സ്ഥാനകയറ്റം വേണ്ടെന്ന് വയ്ക്കുന്ന നിരവധി പൊലീസുകാർ ഉണ്ട്. ഗ്രേഡ് ഏറ്റെടുത്തില്ലെങ്കിലും ശമ്പളം കുറയുകയുമില്ല. ഇത്തരം അപേക്ഷകൾ കൂടി വന്നതോടെയാണ് ഡിജിപിയുടെ നടപടി

'Don't refuse grade promotion to shirk responsibilities', DGP tells police
Author
First Published Sep 13, 2022, 12:11 PM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ ഇനിമുതൽ സ്ഥാനകയറ്റം നിരാകരിക്കരുതെന്ന്  ഡിജിപി. സർവ്വീസ് അനുസരിച്ച് ശമ്പളം വാങ്ങുമ്പോള്‍ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കരുതെന്ന് കർശന നിര്‍ദ്ദേശം. നിരവധി പൊലിസുകാർ പ്രമോഷൻ നിരാകരിച്ച് അപേക്ഷ നൽകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി

സേനയിൽ 20 വർഷമാകുമ്പോള്‍ എ.എസ്.ഐയും 25 വര്ഷ‍മാകുമ്പോള്‍ ഗ്രേഡ് എസ്ഐയുമാകും. ഗ്രേഡ് നൽകുന്നതോടെ ഈ പൊലീസുകാരെ പുതിയ ഉത്തരവാദത്വങ്ങളും ഏറ്റെടുക്കണം. എന്നാൽ  ഉത്തരവാിദ്വം ഏറ്റെടുക്കാൻ മടിച്ച് സ്ഥാനകയറ്റം വേണ്ടെന്ന് വയ്ക്കുന്ന നിരവധി പൊലീസുകാർ ഉണ്ട്. ഗ്രേഡ് ഏറ്റെടുത്തില്ലെങ്കിലും ശമ്പളം കുറയുകയുമില്ല. ഇത്തരം അപേക്ഷകൾ കൂടി വന്നതോടെയാണ് ഡിജിപിയുടെ നടപടി. പ്രമോഷൻ നിരാകരിക്കാനുള്ള ഉത്തരവുകളൊന്നും സർക്കാർ ഇറക്കിയിട്ടുമില്ല അതിനാൽ ഇനി അപേക്ഷകള്‍ നൽകരുതെന്നാണ് നിർദ്ദേശം.

പൊലീസ് അസോസിയേഷനിൽ സജീവമായി പ്രവ‍ർത്തിക്കുന്നവർക്ക് ഗ്രേഡ് പ്രമോഷൻ ലഭിച്ചാൽ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് മാറേണ്ടിവരും. സംഘടന പ്രവർ‍ത്തനത്തിന് വേണ്ടി പലരും പ്രമോഷൻ നികാരിക്കും. സ്ഥാനകയറ്റം ലഭിക്കുന്ന മുറക്ക് ഒഴിവുകളുള്ള സ്റ്റേഷനിലേക്ക് ഉദ്യോഗസ്ഥരെ മാറ്റേണ്ടിവരും. ഇത്തരം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതിരിക്കാനാണ് സ്ഥാനക്കയറ്റം തന്നെ വേണ്ടെന്ന് വയ്ക്കുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പൊലീസ് ചെയ്യുന്ന കാര്യങ്ങൾ നാണക്കേടുണ്ടാക്കുന്നു:സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങൾ സർക്കാരിനാകെ നാണക്കേടുണ്ടാക്കുകയാണെന്ന് സംസ്ഥാന കൗൺസിലിൽ സംസാരിച്ച നേതാക്കൾ വിമർശനം ഉന്നയിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോർട്ടിൻ്റെ രൂപീകരണ ചർച്ചയ്ക്ക് ഇടയിലാണ് ഈ വിമർശനം ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്ന നിലയുണ്ടെന്നും സംസ്ഥാന കൗൺസിലിൽ ആക്ഷേപമുയർന്നു. 

Follow Us:
Download App:
  • android
  • ios