Asianet News MalayalamAsianet News Malayalam

'കാശില്ലാത്തവൻ ക്രിക്കറ്റ്‌ കളി കാണണ്ട, ദ്വീപിൽ ജനിച്ചവൻ നഗരം കാണണ്ട എന്നാണ് സർക്കാർ നിലപാട്'

കാശില്ലാത്തവൻ കളികാണേണ്ട എന്ന് പറയുന്നവരാണ് വൈപ്പിനിൽ നിന്ന് എറണാകുളത്തേക്ക് ബസും അനുവദിക്കാത്തത്. വലിയ പദ്ധതികൾക്ക് പുറക്കെയാണ് സർക്കാർ. അത് കമ്മീഷൻ അടിക്കാനാണെന്നും കെ മുരളീധരന്‍

'Government's position is that those who have no money should not watch cricket, and those born on an island should not see the city'
Author
First Published Jan 10, 2023, 11:09 AM IST

കൊച്ചി: കാശില്ലാത്തവൻ കളികാണേണ്ട എന്ന് പറയുന്നവരാണ് വൈപ്പിനിൽ നിന്ന് ബസും അനുവദിക്കാത്തതെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. എറണാകുളം  വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസ്സുകൾക്ക് നഗരത്തിലേക്കു  പ്രവേശനം  നൽകണം  എന്നാവശ്യപ്പെട്ടു ഹൈബി  ഈഡൻ  എംപി നടത്തുന്ന  നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ്‌കാർ കേരളം  ഭരിക്കുമ്പോൾ സാധാരണക്കാർ  സഞ്ചരിക്കുന്ന ബസിന് പോകാൻ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സമ്പന്നർക്കൊപ്പമാണ് സർക്കാർ. വലിയ പദ്ധതികൾക്ക് പുറക്കെയാണ് സർക്കാരുള്ളത്. അത് കമ്മീഷൻ അടിക്കാനാണ്‌. സാധാരണക്കാർക്കായി ഒന്നും ചെയ്യുന്നില്ല. കാര്യങ്ങൾ പറയുന്ന ജനങ്ങളെ സർക്കാർ വിരുദ്ധരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവ സ്വാഗത ഗാനത്തില്‍ ഒരു മത  വിഭാഗത്തെ  ഭീകരർ ആയി  ചിത്രീകരിച്ചതാരെന്ന് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന  സർക്കാർ നടത്തിയ പരിപാടിയാണ് കലോത്സവം. യോഗി ആദിത്യ നാഥ് ഭരിക്കുന്ന യു പി യിൽ അല്ല ഇത് നടന്നത്. മുഹമ്മദ്‌ റിയാസിന്‍റെ  നേതൃത്വത്തിൽ ആണ്  ഒരുക്കങ്ങൾ നടന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ധാർമിക  ഉത്തരവാദിത്തം  ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര സർക്കാർ ആണോ ഇത്  അന്വേഷിക്കേണ്ടതെന്നും കെ മുരളീധരൻ ചോദിച്ചു.

ഇന്ത്യ-ശ്രീലങ്ക ഏകദിനം: വിനോദ നികുതി കുറക്കില്ല, പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് കായിക മന്ത്രി

കാര്യവട്ടം ഏകദിനത്തിന്‍റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന മാധ്യമവാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 24%മുതല്‍ 50%വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12 %മായി കുറച്ചു നല്‍കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്തത്. തിരുവനന്തപുരം കോര്‍പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്.

കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24%ത്തില്‍ നിന്ന് 5%മായി വിനോദനികുതി കുറച്ചിരുന്നു. ദീര്‍ഘകാലം സ്റ്റേഡിയത്തില്‍ മത്സരമില്ലാതിരുന്നതും സംഘാടകര്‍ക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതില്‍ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാല്‍, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നല്‍കേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിനും 12മായി വിനോദനികുതി ഇളവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Follow Us:
Download App:
  • android
  • ios