Asianet News MalayalamAsianet News Malayalam

'സമസ്തയുടെ നിലപാട് പറയേണ്ടത് പത്രമല്ല, അയോധ്യയിൽ ആര് പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെടില്ല'; ജിഫ്രി തങ്ങള്‍

സമസ്ത ഐക്യത്തിന്റെ വാതിൽ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. 

'whoever goes to Ayodhya will not hurt our sentiments', samastha president Jifri Muthukkoya Thangal
Author
First Published Dec 30, 2023, 2:57 PM IST

കോഴിക്കോട്:അയോധ്യ വിഷയത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുപ്രഭാതത്തിലെ മുഖ പ്രസംഗം  സമസ്ത നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ  രാഷ്രീയ നയങ്ങളിൽ  സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയം.  സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും പത്രമല്ല. അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ക്രിസ്മസ് കേക്ക് വിവാദത്തില്‍ അടുത്ത ക്രിസ്മസിന് അഭിപ്രായം പറയാം. ആഘോഷത്തിൽ പങ്കെടുക്കുന്നതിന് വിവിധ വശങ്ങൾ ഉണ്ട് . ഒറ്റവാക്കിൽ പറയേണ്ടതല്ല. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാം.

1989ൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തി ചിലർ പുറത്ത് പോയി. ഇവർ പുതിയ സംഘടന ഉണ്ടാക്കി സാമാന്തര പ്രവർത്തനം നടത്തി വരികയാണ്. ഇതിന്‍റെ ഭാഗമായി ഇവർ സമസ്ത നൂറാം വാർഷികം എന്ന പേരിൽ ചിലർ പരിപാടികൾ നടത്തുന്നുണ്ട്. ഇതിൽ സമസ്തക്കോ പോഷക സംഘടനകൾക്കോ ബന്ധമില്ല. ജനങ്ങൾ തെറ്റിദ്ധരിക്കരുത്. നൂറാം വാർഷികം ആർക്കും നടത്താം. സമസ്തയുടേതാണ് ഔദ്യോഗിക പരിപാടി. ഇകെ അബൂബക്കർ മുസ്‌ലിയാറുടെ ഖബർ ആർക്കും സന്ദർശിക്കാം. ഇത് എപിയുടെ മടങ്ങിവരവായി കാണാം.തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കും.  എന്നാൽ, ഉപാധികൾ ഉണ്ട്. സമസ്ത ഐക്യത്തിന്റെ വാതിൽ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. 

വെളി മൈതാനത്തെ പാപ്പാഞ്ഞി കത്തുമോ?, അനുമതി നല്‍കാനാവില്ലെന്ന് പൊലീസും എംഎല്‍എയും, പ്രതിഷേധവുമായി നാട്ടുകാര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios