ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്: രണ്ട് യാത്രക്കാർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 849 ഗ്രാം സ്വർണവും പാനൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 1,867 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.