Asianet News MalayalamAsianet News Malayalam

കുട്ടികൾക്ക് 10 ലക്ഷം ധനസഹായം,സംരക്ഷണവും തുടർപഠനവും ഏറ്റെടുക്കുമെന്ന് മന്ത്രി,പൊലീസ് വീഴ്ചയിൽ അന്വേഷണം തുടങ്ങി

ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിലെ പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 

10 lakh money for neyyattinkara couples children
Author
Thiruvananthapuram, First Published Dec 31, 2020, 1:57 PM IST

തിരുവന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെകെ ശൈലജ. ദാരുണ സംഭവമാണുണ്ടായത്. 10 ലക്ഷം രൂപ കുട്ടികൾക്ക് നൽകും. വീട് വെച്ചു നൽകി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. തുടർ പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിൻകരയിലെ വീട്ടിൽ കുട്ടികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിലെ പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കോടതി ഉത്തരവ് നടപ്പാക്കാൻ തിടുക്കം കാണിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് വീഴ്ചയിൽ പൊലീസ് അന്വേഷണം  ആരംഭിച്ചത്. അതേ സമയം  കെപിസിസി കുട്ടികൾക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം നൽകി. ജനറൽ സെക്രട്ടറി കെ പി അനിൽകുമാറാണ് കുട്ടികൾക്ക് സഹായധനം കൈമാറിയത്. 

 

Follow Us:
Download App:
  • android
  • ios