കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞിറങ്ങിയ ആ 19കാരിക്ക് എന്ത് സംഭവിച്ചു. കേസ് അന്വേഷിച്ച മയ്യിൽ പൊലീസിനോ ഹസ്റത്തിന്‍റെ വീട്ടുകാർക്കോ ഉത്തരമില്ല. ആ ഉത്തരം തേടിയാണ് ഹസ്റത്തിന്‍റെ അച്ഛൻ വീണ്ടും പൊലീസിന്‍റേയും ആഭ്യന്തര മന്ത്രിയുടേയും മുന്നിലേക്ക് എത്തുന്നത്.

കണ്ണൂർ: 10 വർഷം മുമ്പ് കാണാതായ മകളെ കണ്ടെത്താൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി അച്ഛൻ. കണ്ണൂർ കുറ്റ്യാട്ടൂരിലെ മുഹമ്മദലിയാണ് രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയത്. 19കാരിയായ ഹസ്റത്ത് കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്ന് ഇറങ്ങിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഉൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മുഹമ്മദാലി പറയുന്നു.

YouTube video player

കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞിറങ്ങിയ ആ 19കാരിക്ക് എന്ത് സംഭവിച്ചു. കേസ് അന്വേഷിച്ച മയ്യിൽ പൊലീസിനോ ഹസ്റത്തിന്‍റെ വീട്ടുകാർക്കോ ഉത്തരമില്ല. ആ ഉത്തരം തേടിയാണ് ഹസ്റത്തിന്‍റെ അച്ഛൻ വീണ്ടും പൊലീസിന്‍റേയും ആഭ്യന്തര മന്ത്രിയുടേയും മുന്നിലേക്ക് എത്തുന്നത്.

2016 സെപ്റ്റംബർ 18. അന്നായിരുന്നു കുറ്റ്യാട്ടൂരിലെ മുഹമ്മദാലിയുടെ കുടുംബത്തെ കണ്ണീരിലാഴ്ത്തിയ ദിവസം.മകൾ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് അറിഞ്ഞ അച്ഛൻ മുഹമ്മദാലി മയ്യിൽ പൊലീസിൽ പരാതി നൽകി. കണ്ണൂർ കോട്ടയിലുമെത്തി. ബിരുദ വിദ്യാർത്ഥിയായിരുന്ന 19കാരി ഹസ്റത്തിനായി പൊലീസും വീട്ടുകാരും തെരച്ചിൽ തുടങ്ങി. 10 വർഷമായിട്ടും ആ അന്വേഷണം എങ്ങുമെത്തിയില്ല. ഇതുവരെയുണ്ടായ മെല്ലപ്പോക്ക് അവസാനിപ്പിച്ച് മകളെ എത്രയും വേഗം കണ്ടെത്തണമെന്നാണ് ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ മുഹമ്മദാലി ആവശ്യപ്പെടുന്നത്. മകൾ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ ഈ അച്ഛൻ വിശ്വസിക്കുന്നു. എങ്ങനെയും മകളെ കണ്ടെത്തി തരണമെന്നാണ് പൊലീസിനോട് മുഹമ്മദലിക്ക് പറയാനുള്ളത്.