Asianet News MalayalamAsianet News Malayalam

ആശ്വാസം: കൊവിഡ് മുക്തി വീണ്ടും ആയിരം കടന്നു; ഇതുവരെ രോഗമുക്തി നേടിയവര്‍ 16,303

സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 16,303 ആയി. 11,540 പേരാണ് കേരളത്തില്‍ നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. അതേസമയം, 1083 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

1021 people recovered Covid  in Kerala today
Author
Thiruvananthapuram, First Published Aug 4, 2020, 7:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി വീണ്ടും ആയിരം കടന്നു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1021 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 16,303 ആയി. 11,540 പേരാണ് കേരളത്തില്‍ നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. അതേസമയം, 1083 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 62 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,303 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,062 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 10,922 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios