വ്യാഴാഴ്ച കാലത്ത് ഒൻപത് മണിയോടെ സ്കൂളിലേക്കിറങ്ങിയ കുട്ടിയെ ആണ് കാണാതായത്. 

പാലക്കാട്: തൃത്താലയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. ഇന്നലെ (സെപ്തംബർ 26) മുതലാണ് കുട്ടിയെ കാണാതായത്. 

വ്യാഴാഴ്ച കാലത്ത് ഒൻപത് മണിയോടെ സ്കൂളിലേക്കിറങ്ങിയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വന്നിരുന്നു. പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ തൃത്താല പോലീസും നാട്ടുകാരും വ്യാപക തെരച്ചിൽ നടത്തി. കുറ്റിപ്പുറത്ത് വെച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. 

'അന്ന് ഞാൻ പറഞ്ഞൊരു വാക്കുണ്ട്, കൈ തെളിയാൻ ഇനി വേറെ പൈസ കൊടുക്കേണ്ടിവരില്ല': സന്തോഷം പങ്കുവെച്ച് ഗണേഷ് കുമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം