Asianet News MalayalamAsianet News Malayalam

ഞെട്ടിക്കുന്ന ക്രൂരത; 11കാരിയെ സമൂഹമാധ്യമത്തിലൂടെ വിൽപനക്ക് വെച്ച സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ്

രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. 

11 year old girl for sale on social media police said that the accused is  stepmother sts
Author
First Published Sep 20, 2023, 8:51 AM IST

ഇടുക്കി:  തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനമ്മക്ക് 6 മാസം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ അറസ്റ്റിന്  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടി.

പിതാവിന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് പതിനൊന്നുകാരിയെ വില‍്പ്പനക്കെന്ന പോസ്റ്റിടുന്നത്. നിരവധി കേസുകളില്‍ പ്രതിയായ പിതാവിനെ ആദ്യം ചോദ്യം ചെയ്തെങ്കിലും നിഷേധിച്ചു. സമുഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലുളള പിതാവിന്‍റെ അജ്ഞത പോലീസിനും ബോധ്യമായി.  തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പോസ്റ്റിട്ട ഐപി ആഡ്രസ് ശേഖരിച്ചാണ് രണ്ടാനമ്മയിലെത്തുന്നത്. തുടക്കത്തില്‍ നിക്ഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റം സമ്മതിച്ചു.

പിതാവ് വീട്ടില്‍ വരുന്നില്ലെന്നും ചിലവ് തരുന്നില്ലെന്നും ഇതുമൂലമുണ്ടായ പകയാണ് പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നുമാണ് രണ്ടാനമ്മയുടെ മൊഴി. പോസ്റ്റുണ്ടാക്കിയ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തി്ട്ടുണ്ട്. ഇതും പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറി.  രണ്ടാനമ്മക്ക് 6 മാസം പ്രായമുള്ള കുട്ടിയുള്ളതിനാനാല്‍  അറസ്റ്റിന് ചില വെല്ലുവിളികളുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ഉയര്ന്ന പോലീസുദ്യോഗസ്ഥരുടെയും  ഉപദേശം തേടി.

ഇവര്‍ നല‍്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും അറസ്റ്റുണ്ടാകുക. അമ്മ ഉപേക്ഷിച്ചുപോയ പതിനൊന്നുകാരി വര്‍ഷങ്ങളായി വല്യമ്മയുടെ  സംരക്ഷണയിലാണ് കഴിയുന്നത്. ഇതുമൂലമുണ്ടായ മാനസിക പ്രശ്നം തരണം ചെയ്യാന്‍ പെണ്‍കുട്ടിക്ക്  വിശദമായ കൗണ്‍സിലിങ്ങ് കോടുക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്. ഇതിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായവും തേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios