ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ 12 വയസ്സുകാരനെ കണ്ണൂരിൽ നിന്ന് കണ്ടെത്തി. വളാഞ്ചേരി മൂന്നാക്കല്‍ പള്ളി റോഡിൽ താമസിക്കുന്ന ദമ്പതികളുടെ 12 വയസുള്ള മകനെയാണ് കാണാതായത്.

ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിലും പരാതി നൽകി. അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ കണ്ണൂരിൽ നിന്ന് കണ്ടെത്തിയത്. 

വീട്ടുകാരുമായി പിണങ്ങി പോയതാണെന്ന് പൊലീസ് പറയുന്നത്. സ്കൂളിൽ നിന്ന് വന്നശേഷം വീട്ടുകാരുമായി പിണങ്ങി ബാഗുമായി പോയതാണെന്നാണ് പൊലീസ് പറയുന്നത്.