Asianet News MalayalamAsianet News Malayalam

ആലുവയിൽ അതിഥി തൊഴിലാളികളുടെ 12 വയസുള്ള മകളെ കാണാതായി; അന്വേഷണമാരംഭിച്ച് പൊലീസ്

വൈകിട്ട് കടയിൽ പോയ‌തിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്.

12 year old girl missing aluva
Author
First Published May 26, 2024, 8:58 PM IST

കൊച്ചി: ആലുവയിൽ 12 വയസുള്ള ഇതരസംസ്ഥാനക്കാരിയെ കാണാതായി. ആലുവ എടയപ്പുറത്ത് താമസിക്കുന്ന പെൺകുട്ടിയെയാണ് കാണാതായത്. വൈകിട്ട് കടയിൽ പോയ‌തിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് പെണ്‍കുട്ടി കടയില്‍  പോയത്. വളരെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. തുടര്‍ന്നാണ് മാതാപിതാക്കള്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

രണ്ട് മാസം മുന്‍പാണ് കൊല്‍ക്കത്തിയില്‍ നിന്ന് അമ്മയോടൊപ്പം ആലുവയിലെത്തി കുട്ടി താമസമാക്കുന്നത്. എന്നാല്‍ ഇവിടെ തുടരാന്‍ കുട്ടിക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരിക്കുന്നത്. കുട്ടി  ട്രെയിന്‍ കയറി കൊല്‍ക്കത്തയിലേക്ക് തിരികെ പോയതിന്‍റെ ഭാഗമാണ് ഈ കാണാതാകല്‍ എന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ഒപ്പം ഒരു സുഹൃത്തുണ്ട്. ഇവിടെ തുടരാന്‍ താത്പര്യമില്ലെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ സമ്മതിച്ചില്ല. കുട്ടിക്ക് ഇവിടെ തുടരാന്‍ താത്പര്യമില്ലായിരുന്നു എന്ന് അയല്‍വാസികളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുട്ടി കയറിയ ട്രെയിന്‍ ഏതെന്ന് കണ്ടെത്തി കുട്ടിയെ തിരികെയത്തിക്കാനാണ് ആലുവ പൊലീസിന്‍ ശ്രമം.


 

Latest Videos
Follow Us:
Download App:
  • android
  • ios