സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്. ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. ശനിയാഴ്ച രാത്രിയോടെ കാണാതായ പെൺകുട്ടിയെ പൂനെയിൽ നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കണ്ടെത്തിയത്. സുഹൃത്തിനൊപ്പം പോയ കുട്ടിയെ റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് ട്രെയിനിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സുഹൃത്തിന്റെ ഫോണിൽ ഇൻസ്റ്റഗ്രാമിലൂടെ മെസേജ് അയച്ചാണ് ഇവരുടെ ലൊക്കേഷൻ പൊലീസ് കണ്ടെത്തിയത്. കുട്ടിയുമായി ആലുവ പൊലീസ് സംഘം നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച രാത്രിയോടെ കൂട്ടുകാരിയുടെ വീട്ടിൽ ബുക്ക് വാങ്ങാൻ പോയ കുട്ടിയെയാണ് കാണാതായത്.

പിടിയിലായ അധ്യാപികമാരെല്ലാം രാസലഹരി ഉപയോഗിക്കുന്നവരെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ