തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യമറിയിച്ച് ടെണ്ടർ നൽകിയത് 13 കമ്പനികളെന്ന് മരട് നഗരസഭ. കേരളത്തിൽ നിന്നുള്ള കമ്പനികൾ ടെൻഡർ നൽകിയിട്ടില്ലെന്നും നഗരസഭ അറിയിച്ചു. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഫ്ലാറ്റുകൾ പൊളിക്കാനായി രംഗത്തെത്തിയിട്ടുള്ളത്. പൊളിക്കാനുള്ള താത്പര്യ പത്രം നൽകാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. നഗരസഭ നാളെ ടെണ്ടറുകൾ തുറന്ന് പരിശോധിക്കും. 

ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യമറിയിച്ച് ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള 13 കമ്പനികൾ നഗരസഭയ്ക്ക് ടെണ്ടർ നൽകിയിട്ടുണ്ട്. ടെണ്ടർ ആർക്ക് നൽകണമെന്നത് സംബന്ധിച്ച് ഐഐടി ഉൾപ്പെടെയുള്ള വിദഗ്ധ സംഘങ്ങളുമായി നഗരസഭ ചർച്ച നടത്തും. ടെണ്ടറുകൾ സമർപ്പിച്ച കമ്പനികളുടെ വിശദാംശങ്ങളടക്കം സ‍ർക്കാരിനും നഗരസഭ റിപ്പോർട്ട് നൽകും.