ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുമ്പോഴാണ് അസിസ്റ്റന്റ് പിടിയിലായത്

പാലക്കാട്‌: എക്സൈസ് ഡിവിഷണൽ ഓഫീസിൽ നിന്ന് കൈക്കൂലി പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. സംഭവം നടന്നത് മെയ്‌ 16 നാണ്. വിജിലൻസ് 1023600 രൂപയാണ് പിടിച്ചെടുത്തത്. ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുമ്പോഴാണ് അസിസ്റ്റന്റ് പിടിയിലായത്.

സസ്പെൻഷനിലായ ഉദ്യോഗസ്ഥർ

  1. എം എം നാസർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, പാലക്കാട്
  2. എസ് സജീവ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് 
  3. കെ അജയൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് സർക്കിൾ ഓഫീസ്, ചിറ്റൂർ 
  4. ഇ രമേശ്, എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് റേഞ്ച് ഓഫീസ്, ചിറ്റൂർ.
  5. സെന്തിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട്. 
  6. നൂറുദ്ദീൻ, ഓഫീസ് അറ്റൻഡന്റ്, ഡിവിഷൻ ഓഫീസ്, പാലക്കാട് 
  7. എ എസ് പ്രവീൺകുമാർ, ഡിവിഷൻ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ,പാലക്കാട്
  8. സൂരജ്, സിവിൽ എക്സൈസ് ഓഫീസർ, എസ്പിഎൽ. ഡിവിഷൻ ഓഫീസിലെ ഡ്യൂട്ടി,പാലക്കാട്
  9. പി സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്), ഡിവിഷൻ ഓഫീസ്, പാലക്കാട്.
  10. മൻസൂർ അലി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്), എസ്പിഎൽ. സ്ക്വാഡ് ഓഫീസ്,
  11. വിനായകൻ, സിവിൽ എക്സൈസ് ഓഫീസർ, എക്സൈസ് സർക്കിൾ ഓഫീസ് ചിറ്റൂർ
  12. ശശികുമാർ, സിവിൽ എക്സൈസ് ഓഫീസർ, എക്സൈസ് റേഞ്ച് ഓഫീസ്, ചിറ്റൂർ
  13. പി ഷാജി, പ്രിവന്റീവ് ഓഫീസർ, എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട്.
  14. ശ്യാംജിത്ത്, പ്രിവന്റീവ് ഓഫീസർ, എക്സൈസ് റേഞ്ച് ഓഫീസ്, ചിറ്റൂർ