ഭക്ഷ്യവിഷബാധയേറ്റ മിക്കവരും കഴിച്ചത് അറേബ്യൻ വിഭവങ്ങളാണ്.
പാലക്കാട്: പാലക്കാട് മൈലംപുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മൈലംപുള്ളിയിലെ ഗാല റസ്റ്ററൻഡിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടൽ അടപ്പിച്ചു.ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യവിഷബാധയേറ്റ മിക്കവരും കഴിച്ചത് അറേബ്യൻ വിഭവങ്ങളാണ്. ഏത് വിഭവത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന് കണ്ടെത്താനാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്.
- ശിശുദിന റാലിയില്‍ കാവിക്കൊടി; വയനാട് നെല്ലിക്കരയില്‍ പ്രതിഷേധവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും
ഡെങ്കിപ്പനി: സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം
ബിനീഷ് കോടിയേരി കെസിഎ നേതൃത്വത്തിലേക്ക്; ജയേഷ് ജോര്‍ജ് പ്രസിഡന്റായി തുടരും
