വിനോദസഞ്ചാരത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. 16 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
താനൂർ: താനൂർ ബോട്ടപകടത്തിൽ മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി, പെരിന്തൽമണ്ണ സ്വദേശികളാണ് മരിച്ചവരിൽ ഏറെയും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് കൂടുതൽ പേരെയും എത്തിച്ചത്. ഹസ്ന (18), സഫ്ന (7), ഫാത്തിമ (12), സിദ്ദീഖ് (35), ജാബിർ കുന്നുമ്മൽ (40), അഫ്ലാഹ് (7), അൻഷിദ്, റസീന, ഫൈസാൻ(3) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. വിനോദസഞ്ചാരത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. 16 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരിൽ പൊലീസുകാരനും ഉൾപ്പെടുന്നു. കോട്ടക്കൽ മിംസ് ആശുപത്രിയിലും അപകടത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ് കോട്ടക്കലിൽ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരമാണ്. തീരത്തുനിന്ന് നൂറുമീറ്റർ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. രാത്രിയായതിനാൽ രക്ഷാപ്രവർത്തകർ സംഭവം അറിയാൻ വൈകി.
20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
40 പേരാണ് ഉണ്ടായിരുന്നതാണെന്നാണ് പ്രദേശ വാസികളും രക്ഷപ്പെട്ടവരും പറയുന്നു. മതിയായ സുരക്ഷയില്ലെന്നും ആരോപണമുണ്ട്. കൃത്യമായ ലൈഫ് ജാക്കറ്റ് സംവിധാനമോ മറ്റ് സൗകര്യമോ ബോട്ടിലുണ്ടായിരുന്നില്ല. 40 ടിക്കറ്റ് നൽകിയെന്നാണ് പറയുന്നത്.
