പുത്തൂര്‍ പാങ്ങോട് സ്വദേശിനി കീര്‍ത്തനയെ ആണ് കാണാതായത്

കൊല്ലം: കൊല്ലത്ത് 16കാരിയായ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് 16കാരിയെ കാണാനില്ലെന്ന പരാതിയിൽ പുത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. പുത്തൂര്‍ പാങ്ങോട് സ്വദേശിനി കീര്‍ത്തനയെ ആണ് കാണാതായത്. കീര്‍ത്തന ഇന്ന് സ്കൂളിൽ പോയിരുന്നില്ല. വീട്ടുകാര്‍ ഇല്ലാത്ത സമയത്താണ് വീട്ടിൽ നിന്ന് കീര്‍ത്തനയെ കാണാതായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player