Asianet News MalayalamAsianet News Malayalam

ചലച്ചിത്രമേളയ്ക്ക് രജിസ്റ്റ‍ർ ചെയ്ത 20 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു

നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലി​ഗേറ്റുകൾക്ക് കൊവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും അതിനു ശേഷം എത്തുന്ന ഡെലി​ഗേറ്റുകൾ സ്വന്തം നിലയിൽ കൊവിഡ് പരിശോധന നടത്തേണ്ടി വരും. 
 

20 persons registered for film festival tested covid positive
Author
Thiruvananthapuram, First Published Feb 9, 2021, 6:10 PM IST

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങാനിരിക്കെ മേളയ്ക്കായി രജിസ്റ്റർ ചെയ്ത ഇരുപത് പേർക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. ടാ​ഗോർ തീയേറ്ററിൽ നടത്തിയ പരിശോധനയിലാണ് ഇരുപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലി​ഗേറ്റുകൾക്ക് കൊവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും അതിനു ശേഷം എത്തുന്ന ഡെലി​ഗേറ്റുകൾ സ്വന്തം നിലയിൽ കൊവിഡ് പരിശോധന നടത്തേണ്ടി വരും. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്. നാല് ന​ഗരങ്ങളിലായി പല ഘട്ടങ്ങളിലായിട്ടാണ് ഇക്കുറി ചലച്ചിത്രമേള. 2500 പേർക്കാണ് ആകെ പ്രവേശനം അനുവദിക്കുന്നത്. വിവിധ തീയേറ്ററുകളിലായി ഇതുവരെ 2116 സീറ്റുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തീയേറ്ററുകളിലെ പകുതി സീറ്റിൽ മാത്രമാണ് പ്രവേശനം. മുൻകൂട്ടി റിസർവ് ചെയ്തായിരിക്കും പ്രവേശനം. സീറ്റ് നമ്പർ അനുസരിച്ചാവും ഡെലി​ഗേറ്റുകളെ ഇരുത്തുക. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി തുടങ്ങിയ തിയ്യറ്ററുകളിലാണ് സിനിമ കളിക്കുക.

Follow Us:
Download App:
  • android
  • ios