ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച നിലയില്‍
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച നിലയില്‍. മുസ്ക്കാൻ (21) ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച മുസ്ക്കാൻ വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. യുവതിയുടെ ജിം ട്രെയ്നറായ ഇമ്രാൻ എന്നയാളാണ് അക്രമത്തിന് പിന്നില്‍. സംഭവത്തിന് ശേഷം ഇമ്രാൻ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മുസ്ക്കാന്‍റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടന്ന അവസ്ഥയിൽ ഇവരെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് എന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അഭിഷേക് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇമ്രാൻ മുൻപും മുസ്ക്കാനെ ഉപദ്രവിച്ചിരുന്നതായി സഹോദരിമാർ പറഞ്ഞിട്ടുണ്ടെന്നും, അതുകൊണ്ടാണ് സംശയം ഇയാളിലേക്ക് നീളുന്നതെന്നും സുഹൃത്ത പ്രതികരിച്ചു.

