കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
15,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ ഇന്ന് വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 ആൺകുട്ടികളെ കാണാതായി. 15,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ ഇന്ന് വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധികൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻ്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.
മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകാൻ നടി മിനു മുനീർ; പരാതി നൽകുന്നത് ഇ-മെയിൽ വഴി
https://www.youtube.com/watch?v=Ko18SgceYX8