Asianet News MalayalamAsianet News Malayalam

തൃശൂരിൽ നിന്ന് കാണാതായ ഇരട്ട സഹോദരങ്ങള്‍ ഉള്‍പ്പെടെ 3 വിദ്യാര്‍ത്ഥികളെ കൊല്ലത്ത് നിന്നും കണ്ടെത്തി

സ്കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രിയായിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.

3 students including twin brothers missing from Thrissur have been found from Kollam
Author
First Published Aug 20, 2024, 8:01 AM IST | Last Updated Aug 20, 2024, 8:01 AM IST

തൃശൂര്‍: തൃശ്ശൂർ പാവറട്ടിയിൽ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് ഇന്ന് രാവിലെ മൂന്നു വിദ്യാര്‍ത്ഥികളെയും കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പാവറട്ടി സെൻറ് ജോസഫ് സ്കൂളിലെ അഗ്നിവേശ് ,  അഗ്നിദേവ് , രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്.മൂന്നുപേരും എട്ടാംക്ലാസ് വിദ്യാർത്ഥികളാണ്. അഗ്നിവേശും ,  അഗ്നിദേവും ഇരട്ട സഹോദരങ്ങളാണ്. മൂന്നുപേരും ഇന്നലെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഇനിയെന്ത്? കേസെടുക്കാനാകില്ലെന്ന് പൊലീസ്, സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി

 

Latest Videos
Follow Us:
Download App:
  • android
  • ios