പോത്തമ്പാടം സ്വദേശി ഹംസ, പാപ്പാഞ്ചള്ള സ്വദേശി ജയ്‌ലാലുദ്ദീൻ എന്നിവരാണ് പിടിയിലായത്

പാലക്കാട്: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസിന്റെ വലിയ ശേഖരം പാലക്കാട് കണ്ടെടുത്തു. കൊല്ലംകോട് നിന്നുമാണ് 30 ലക്ഷം രൂപ വിലവരുന്ന ഹാൻസ് പിടികൂടിയത്. പാലക്കാട് എക്സൈസ് ഇൻറലിജൻസ് സംഘമാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

Add Asianetnews as a Preferred SourcegooglePreferred

പോത്തമ്പാടം സ്വദേശി ഹംസ, പാപ്പാഞ്ചള്ള സ്വദേശി ജയ്‌ലാലുദ്ദീൻ എന്നിവരാണ് പിടിയിലായത്. മലപ്പുറത്തേക്ക് പിക്കപ്പ് വാനിൽ കൊണ്ടുപോവുകയായിരുന്നു ഹാൻസ്. പ്രതി ഹംസയ്ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇയാളുടെ ഫോണിൽ നിന്ന് അതുമായി ബന്ധപ്പെട്ട വിവരം കിട്ടി. പ്രതിയെ പൊലീസിന് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.