മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

കല്‍പ്പറ്റ: മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. ചീരാല്‍ കൊഴുവണ വെട്ടുകല്ലേല്‍ അമല്‍ വിഷ്ണു (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കോത്തഗിരിയില്‍ ജ്വല്ലറി ജീവനക്കാരനായ അമല്‍ തമിഴ്നാട്ടുകാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാന്തന്‍പാറയില്‍ വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു. പ്രവേശന വിലക്കുള്ള ഭാഗത്തെ വെള്ളക്കെട്ടില്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ്, ഫയര്‍ ആന്‍ഡ് റസക്യു സേനാംഗങ്ങളും തുര്‍ക്കി ജീവരക്ഷ സമിതിയും നാട്ടുകാരും ചേര്‍ന്ന് രണ്ടര മണിക്കൂറോളം നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ശശി-ഉഷ ദമ്പതികളുടെ മകനാണ്. നീതുവാണ് സഹോദരി.

YouTube video player