പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ വനിത എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 42കാരൻ പിടിയിൽ. പത്തനംതിട്ട സ്വദേശി അമീര്‍ ഖാനാണ് പിടിയിലായത്. വൈദ്യപരിശോധനയ്ക്ക് വനിതാ എസ് ഐ ഒപ്പം കൊണ്ടുപോകാത്തതാണ് പ്രകോപനത്തിന് കാരണം.

പത്തനംതിട്ട: പത്തനംതിട്ടയിൽ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 42കാരൻ പിടിയിൽ. പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിലാണ് സംഭവം. വനിതാ എസ്ഐ ഷെമി മോള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി അമീര്‍ ഖാൻ (42) അറസ്റ്റിലായി. അമീർഖാന്‍റെ കുടുംബാംഗവുമായി ബന്ധപ്പെട്ട മിസ്സിങ് കേസിൽ വൈദ്യ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം. അമീർഖാനെ വനിതാ എസ് ഐ ഒപ്പം കൊണ്ടുപോകാത്തതാണ് പ്രകോപനത്തിന് കാരണം. ഇയാൾ മദ്യലഹരിയിൽ ആയതിനാൽ കൂടെ കൊണ്ടുപോയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player