ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജൻ ആണ് അറസ്റ്റിലായത്

മലപ്പുറം: ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജൻ (46) ആണ് അറസ്റ്റിലായത്. മൈസൂരിൽ എത്തിയാണ് ചങ്ങരംകുളം പോലീസ് ഇയാളെ പിടികൂടിയത്.

പോലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായി ഫോൺ വിളിച്ച് അസഭ്യവർഷവും ഭീഷണിയും നടത്തിയതിനെ തുടർന്നാണ് നടപടി. നേരത്തെയും സമാനമായ രീതിയിൽ ഫോൺ വിളിച്ചതിന് പ്രേമരാജനെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ച് ശല്യം തുടരുകയായിരുന്നു.

പെട്രോൾ പമ്പിന് തീപിടിച്ചുവെന്ന് പറഞ്ഞ് പോലീസിനെ ഫോൺ വിളിച്ച് കബളിപ്പിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. വ്യാജവിവരം നൽകി പോലീസിനെ തെറ്റിദ്ധരിപ്പിച്ചതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.