മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നാളെ നടക്കുന്ന വിരുന്നിൽ പങ്കെടുക്കും

ദില്ലി: ദില്ലിയിൽ കേന്ദ്ര സെക്രട്ടറിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്ന്. 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാരെ കേരള ഹൗസിലെ വിരുന്നിൽ പങ്കെടുക്കാൻ ക്ഷണിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും നാളെ നടക്കുന്ന വിരുന്നിൽ പങ്കെടുക്കും. നാളെ ഉപരാഷ്ട്രപതിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളവും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സെക്രട്ടറിമാരുടെ ഇടപെടൽ കൂടി തേടാനാണ് യോഗം വിളിച്ചിരിക്കുന്നത് എന്നാണ് വിവരം.