ജില്ലയിൽ സാമൂഹ്യ ആഘാത പഠന൦ തുടങ്ങാനായിട്ടില്ല. 

കൊച്ചി: എറണാകുളം ജില്ലയിൽ സിൽവർ ലൈൻ പദ്ധതിയുടെ 54 ശതമാനം സ൪വ്വെ നടപടികൾ പൂർത്തിയായെന്ന് കളക്ടർ ജാഫർ മാലിക്ക്. സിൽവർ ലൈൻ പാത കടന്നു പോകുന്ന 17 വില്ലേജുകളിൽ 9 എണ്ണത്തിൽ മാത്രമാണ് സ൪വ്വെ പൂർത്തിയായത്. എന്നാൽ ജില്ലയിൽ സാമൂഹ്യ ആഘാത പഠന൦ തുടങ്ങാനായിട്ടില്ല. ഏജൻസിയിൽ നിന്ന് ഇത് സംബന്ധിച്ചു കത്ത് കിട്ടിയിട്ടില്ല. പദ്ധതിയിൽ ജനങ്ങളുമായി സ൦ഘ൪ഷത്തിന് ജില്ലാ ഭരണകൂടമില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ സുരക്ഷ കൂടി പരിഗണിച്ചു മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്നും കളക്ടർ പറഞ്ഞു.