കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയിൽ വിരണ്ടോടിയ കാള ഇടിച്ച് വീണ് സ്കൂട്ടർ യാത്രികന് പരുക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിരണ്ടോടിയ കാള സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി. കൂവപ്പള്ളി സ്വദേശി കെ.എ.ആന്റണിയെ (67) യെയാണ് ഇടിച്ച് വീഴ്ത്തിയത്. ഇയാളെ 26–ാം മൈലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയിൽ വച്ചാണ് കാള ആൻറണിയെ അക്രമിച്ചത്. പൂതക്കുഴിയിൽ അറവുശാലയിൽ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player