Asianet News MalayalamAsianet News Malayalam

'7 ലക്ഷം ഓണക്കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു,എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിച്ചെന്ന് ഉറപ്പുവരുത്തും '

ആളുകള്‍ കൂട്ടത്തോടെ എത്തിയാല്‍ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ഇതൊഴിവാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ജി ആര്‍ അനില്‍  

7 lakh onam kit dstributed,will ensure distribuition for all ration card holders, saya minister Anil
Author
First Published Aug 25, 2022, 4:06 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. ആഗസ്റ്റ് 25 രാവിലെ 10 മണി വരെയുള്ള കണക്ക് പ്രകാരം ഏഴു ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാന്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേ ദിവസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റു ദിവസങ്ങളില്‍ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ആളുകള്‍ കൂട്ടത്തോടെ എത്തിയാല്‍ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തിന്‍റെ  പ്രവര്‍ത്തനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ഹരിത കര്‍മ സേനാ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ നാടിനു ചെയ്യുന്ന സേവനം വലുതാണെന്നും അവര്‍ക്കെത്ര പ്രതിഫലം നല്‍കിയാലും അധികമാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ ഏകോപനത്തില്‍ സംസ്ഥാനത്തെ ഏതാണ്ടെല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കര്‍മ സേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹരിത കര്‍മസേന സംരംഭങ്ങളുടെ പ്രവര്‍ത്തന വിശകലനവും അവയിലെ മികച്ച മാതൃകകളുടെ അവതരണവും ലക്ഷ്യമിട്ടാണ് ഹരിതകര്‍മ്മ സേന സംഗമം സംഘടിപ്പിച്ചത.് വര്‍ക്കല, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റികള്‍, കാഞ്ഞിരംകുളം, ഉഴമലയ്ക്കല്‍, കൊല്ലയില്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിവരുന്ന ഹരിതകര്‍മസേനയുടെ പ്രവര്‍ത്തന മാതൃകകള്‍ സംഗമത്തില്‍ അവതരിപ്പിച്ചു. 

ഇ- പോസ് തകരാർ; ഓണക്കിറ്റ് വിതരണം ആദ്യദിനം തന്നെ മുടങ്ങി

 

Follow Us:
Download App:
  • android
  • ios