ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1251 പേരിൽ 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  ഉറവിടം അറിയാത്ത 73 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

തിരുവനന്തപുരം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1251 പേരിൽ 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആശങ്ക വർധിപ്പിച്ച് 18 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് കൊവിഡ് മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ച് ജില്ലകളിൽ നൂറിലേറെ പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 289, കാസർകോട് 168, കോഴിക്കോട് 149, മലപ്പുറം 142, പാലക്കാട് 123. എന്നിങ്ങനെയാണ് കണക്ക്. അതേസമയം 814 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരത്താണ് കൂടുതൽ പേർ രോഗമുക്തരായത്. 150 പേർ. 27608 സാമ്പിൾ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.