11:52 PM (IST) Oct 01

Malayalam News Live: കർണാടകത്തിലെ എസ്ഐആർ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കർണാടകത്തിലെ എസ്ഐആർ ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Read Full Story
10:54 PM (IST) Oct 01

Malayalam News Live: യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ഐഫോണും പണവും കവർന്നു; റൗഡി ലിസ്റ്റിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വർക്കല വെട്ടൂരിൽ യുവാക്കളെ മർദിച്ച് ഐഫോണും പണവും കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Read Full Story
10:47 PM (IST) Oct 01

Malayalam News Live: നീറ്റ് പിജി ഫലം; പരാതിയുമായി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ, ഫലത്തിൽ സുതാര്യത ആവശ്യപ്പെട്ട് ഹർജി

നീറ്റ് പിജി ഫലത്തെ സംബന്ധിച്ചുള്ള പരാതിയുമായി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. പരീക്ഷാ ഫലത്തിലെ സുതാര്യത ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്

Read Full Story
10:27 PM (IST) Oct 01

Malayalam News Live: പയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവം; 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

പയ്യന്നൂരിൽ മന്ത്രി ഒജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

Read Full Story
10:15 PM (IST) Oct 01

Malayalam News Live: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനേഴ് വര്‍ഷത്തിനു ശേഷം പിടികൂടി പൊലീസ്

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനേഴ് വര്‍ഷത്തിനു ശേഷം പിടികൂടി പൊലീസ്. നാടുമായി എല്ലാ ബന്ധവും വിച്ഛേദിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതിയെ മറയൂരില്‍ നിന്നാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്.

Read Full Story
07:41 PM (IST) Oct 01

Malayalam News Live: കാസർകോടും മന്ത്രി ജെനീഷിനെ തടഞ്ഞ് ഡിവൈഎഫ്ഐ; ഇരുവിഭാ​ഗവും തമ്മിൽ പോർവിളി, കയ്യടിച്ച് സ്വീകരിച്ച് യൂത്ത് കോൺ​ഗ്രസ്

കാസർകോട് തൃക്കരിപ്പൂരിൽ മന്ത്രി ഒ.ജെ ജെനീഷിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പരിപാടിക്കെത്തിയ മന്ത്രിയെ പൊലീസ് സുരക്ഷയോടെയാണ് ഹാളിലേക്ക് മാറ്റിയത്.

Read Full Story
06:59 PM (IST) Oct 01

Malayalam News Live: സ്വകാര്യ ആശുപത്രികളിലെ കൊളള - സുപ്രധാന നീക്കവുമായി ആരോ​ഗ്യവകുപ്പ്, ചികിത്സ ചെലവ് നിയന്ത്രിക്കാൻ നീക്കം; നിയമസഭയിൽ ബില്ല് കൊണ്ടുവരും

വാണിജ്യവിലയേക്കാൾ കുറവിൽ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് നൽകാനാകുമോ, രോഗനിർണയ ചെലവ് കുറയ്ക്കാനാകുമോ, മുറി വാടക കുറയ്ക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കണം.

Read Full Story
06:45 PM (IST) Oct 01

Malayalam News Live: പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങി; വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ

സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി സുധാകരൻ്റെ പരാമർശം

Read Full Story
06:29 PM (IST) Oct 01

Malayalam News Live: ബാ​ഗിലുണ്ടായിരുന്നത് 5 കിലോ അരിയും താക്കോൽക്കൂട്ടവും, നാൽവർ സംഘം ബാ​ഗ് തട്ടിപ്പറിച്ചത് സ്വർണമുണ്ടെന്ന ധാരണയിൽ, അറസ്റ്റിൽ

സ്വർണ്ണം നഷ്ടപ്പെട്ടില്ലെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സജീറിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേരും.

Read Full Story
06:06 PM (IST) Oct 01

Malayalam News Live: ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു

സ്ത്രീകളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിവേദിത സുബ്രഹ്മണ്യന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താനാകുമെന്ന് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ വ്യക്തമാക്കി.

Read Full Story
05:47 PM (IST) Oct 01

Malayalam News Live: മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി - സ്പീക്കർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശം

അതേസമയം ഒറ്റ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിച്ചാൽ മാത്രമാണ് തന്നെ അയോഗ്യനാക്കാൻ കഴിയുകയുള്ളൂവെന്നാണ് മാണി സി കാപ്പൻ കോടതിയെ അറിയിച്ചത്.

Read Full Story
05:26 PM (IST) Oct 01

Malayalam News Live: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം; 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. ഫ്ലാഗ് പോസ്റ്റ്‌ ഒടിച്ചതിനെ തുടർന്ന് 2000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്ഐആറിൽ പറയുന്നു.

Read Full Story
05:26 PM (IST) Oct 01

Malayalam News Live: യൂണിവേഴ്സിറ്റി സംഘർഷം; ഗ്യാനേഷ് കുമാറാണോ എസ്എഫ്ഐ ആണോ മുഖ്യശത്രു എന്ന് യൂത്ത് കോൺഗ്രസ് പറയണമെന്ന് മുഹമ്മദ് റിയാസ്

യൂണിവേഴ്സിറ്റി സംഘർഷത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് മുഹമ്മദ് റിയാസ്. ഗ്യാനേഷ് കുമാറാണോ എസ്എഫ്ഐ ആണോ മുഖ്യശത്രു എന്ന് യൂത്ത് കോൺഗ്രസ് പറയണമെന്നും മന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ചയ്ക്കെതിരെ ചെറുവിരൽ അനക്കിയില്ലെന്നും മുഹമ്മദ് റിയാസ്

Read Full Story
04:43 PM (IST) Oct 01

Malayalam News Live: കർണാടകയിൽ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നു; നാടകീയ നീക്കങ്ങൾ, ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ നാടകീയ നീക്കം. ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതിഷേധിക്കുകയായിരുന്നു

Read Full Story
04:25 PM (IST) Oct 01

Malayalam News Live: കണ്ണൂർ മഖ്ന ദൗത്യം - കെഎം വൺ മോഴയാന മയങ്ങിയില്ല, ആനയ്ക്ക് സമീപം മറ്റൊരു കാട്ടാനക്കൂട്ടം, ദൗത്യസംഘത്തിന് അടുത്തെത്താനായില്ല

കാട്ടാനക്കൂട്ടം എത്തിയത് ദൗത്യത്തെ സങ്കീർണമാക്കുന്നുണ്ട്. ഒരു കിലോമീറ്റർ അധികം വഴിതെളിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം. കുങ്കി ആനകളും ദൗത്യ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read Full Story
04:22 PM (IST) Oct 01

Malayalam News Live: കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ

കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ചു മരിച്ചു. തങ്കപ്പൻ, ഓമന എന്നിവരാണ് മരിച്ചത്. ഇരുവരും ഒറ്റയ്ക്കായിരുന്നു താമസം

Read Full Story
04:05 PM (IST) Oct 01

Malayalam News Live: 'ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞു; മുഖ്യമന്ത്രി ഔദ്യോ​ഗികമായി പറഞ്ഞാൽ മാത്രം കൂടുതൽ അറിയാം' - എം കെ മുനീർ

യുഡിഎഫ് കൺവീനർ പറഞ്ഞിനെ കുറിച്ച് ഒന്നും പറയുന്നില്ല.എല്ലാവർക്കും അഭിപ്രായം പറയാം. പദവിയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചോ എന്ന് തനിക്കറിയില്ലെന്നും എംകെ മുനീർ പറഞ്ഞു.

Read Full Story
02:51 PM (IST) Oct 01

Malayalam News Live: കനത്ത മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Read Full Story
02:41 PM (IST) Oct 01

Malayalam News Live: എഫ്സിആര്‍എ നിയമഭേദഗതി - സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് കെസി വേണുഗോപാല്‍; അടിയന്തര ഇടപെടല്‍ തേടി ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി

എഫ് സി ആര്‍ എ നിയമഭേദഗതിയിലെ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് കെസി വേണുഗോപാല്‍ എംപി. അടിയന്തര ഇടപെടല്‍ തേടി ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി

Read Full Story
02:36 PM (IST) Oct 01

Malayalam News Live: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ് - ആന്റോ അ​ഗസ്റ്റിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി

വ്യാജ രേഖ ചമക്കൽ, പ്രചരിപ്പിക്കൽ, ഗൂഢാലോചന അടക്കം വകുപ്പുകൾ ചുമത്തിയാണ് ആന്റോയ്ക്കെതിരെ കേസ്. ആന്റോയെ അറസ്റ്റ് ചെയ്യാൻ നിലവിൽ ഉദ്ദേശം ഇല്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കിയിരുന്നു.

Read Full Story