പട്ടയ ഭൂമിയിൽ നിന്ന് 78 തേക്ക് മരങ്ങൾ മുറിച്ചുമാറ്റി; സ്ഥലമുടമക്കെതിരെ വനം വകുപ്പ് കേസെടുത്തു
അരുവാപ്പുലം നോട്ടിഫൈഡ് വില്ലേജ് ആണ്. ഇവിടെ വനംവകുപ്പ് അനുമതി ഇല്ലാതെ മരം മുറിക്കാൻ പാടില്ലെന്നാണ് നിയമം

പത്തനംതിട്ട: പട്ടയ ഭൂമിയിൽ നിന്ന് മരം മുറിച്ച സംഭവത്തിൽ ഭൂവുടമയ്ക്കെതിരെ വനം വകുപ്പ് കേസെടുത്തു. പത്തനംതിട്ട കോന്നി അരുവാപ്പുലം ഊട്ടുപാറയിലാണ് സംഭവം. ബിമോജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് 78 തേക്കുമരങ്ങൾ മുറിച്ചുമാറ്റിയത്. സംഭവത്തിൽ നടുവത്തുമൂഴി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അരുവാപ്പുലം നോട്ടിഫൈഡ് വില്ലേജ് ആണ്. ഇവിടെ വനംവകുപ്പ് അനുമതി ഇല്ലാതെ മരം മുറിക്കാൻ പാടില്ലെന്നാണ് നിയമം. ബിമോജിനെതിരെ കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.