തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. എട്ട് ജില്ലകള്‍ കൊവിഡ് രോഗ മുക്തമായി. കോഴിക്കോട്, മലപ്പുറം, ത്യശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ തിരുവനന്തപുരം, പത്തനംതിട്ട എന്നി ജില്ലകളാണ് രോഗ മുക്തമായത്. നിലവില്‍ ഈ ജില്ലകളില്‍ കൊവിഡ് രോഗികളില്ല. ആറ് ജില്ലകളില്‍ മാത്രമാണ് ഇനി കൊവിഡ് ബാധിച്ചവര്‍ ചികിത്സയിലുള്ളത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 18 പേര്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ആശ്വാസം: ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഏഴ് പേർ രോഗമുക്തി നേടി. പുതിയ ഹോട്ട് സ്പോട്ടുകളില്ലെന്നതും ആശ്വാസകരമാണ്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ഇതും സംസ്ഥാനത്ത് വലിയ ആശ്വാസമാണുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോട്ടയത്ത് ഇന്ന് ആറ് പേർക്കാണ് രോഗം ഭേദമായത്. പത്തനംതിട്ടയിലെ ഒരു രോഗിയ്ക്കും രോഗം മാറി. ഇതോടെയാണ് രണ്ട് ജില്ലകളും കൊവിഡ് മുക്തമായത്. നിലവിൽ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് ഇനി 30 പേരാണ് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.