ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസിൽ ഉൾപെട്ട പോലിസ് ഉദ്യോഗസ്ഥർ ഉള്ളത്

തിരുവനന്തപുരം : സംസ്ഥാനത്ത് 828 പൊലിസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിലെ പ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി പട്ടിക നൽകിയത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസിൽ ഉൾപെട്ട പോലിസ് ഉദ്യോഗസ്ഥർ ഉള്ളത്. 99 പേരാണ് ആലപ്പുഴ ജില്ലയിൽ ഉള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രിമിനൽ കേസിൽ പ്രതികളായ പോലിസ് ഉദ്യോഗസ്ഥർ ജില്ല തിരിച്ചുള്ള എണ്ണം. 

തിരുവനന്തപുരം - 90
കൊല്ലം - 31
പത്തനംതിട്ട - 23
ആലപ്പുഴ - 99
കോട്ടയം - 60
ഇടുക്കി - 33
എറണാകുളം - 97
തൃശൂർ - 64
പാലക്കാട് - 56
മലപ്പുറം - 38
കോഴിക്കോട് - 57
വയനാട് - 24
കണ്ണൂർ - 48
കാസർഗോഡ് - 20