ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാദിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നത് വീട്ടുകാർ കണ്ടത്.

തിരുവനന്തപുരം: വെങ്ങാനൂരിൽ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാഥിനെയാണ് രാവിലെ ആറ് മണിയോടെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

കോടനാട് ചരിഞ്ഞ കാട്ടുകൊമ്പൻ്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നു; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്