വന്യമൃഗങ്ങളെ വേട്ടയാടാൻ സൂക്ഷിച്ചതാണ് പിടിച്ചെടുത്ത തോക്ക് എന്നാണ് നിഗമനം. 

കൊല്ലം: കൊല്ലം ഏരൂരിലെ വീട്ടിൽ നിന്നും നാടൻ തോക്ക് പിടികൂടി. അഞ്ചൽ മണലിൽ സ്വദേശി സജുവിന്‍റെ വീട്ടില്‍ നിന്നാണ് തോക്ക് പിടികൂടിയത്. സജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടാൻ സൂക്ഷിച്ചതാണ് പിടിച്ചെടുത്ത തോക്ക് എന്നാണ് നിഗമനം. 

ഏരൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. അനധികൃതമായി ആയുധം കൈവശം സൂക്ഷിക്കുന്നു എന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഏരൂർ സിഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സജുവിൻ്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് തിരകൾ നിറച്ച കണ്ടെത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം