പണമില്ലാത്തതിന്റെയും അവഗണനയുടെയും വേദനയാണ് ഇവരുടെ വാക്കുകളിൽ.
തിരുവനന്തപുരം: ജീവിക്കാൻ വേണ്ടിയുള്ള സമരത്തിനായി അനിശ്ചിതകാലം സമരം തുടങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ ഒരു വിഭാഗം പ്രീ പ്രൈമറി അധ്യാപകർ. 350 രൂപ ദിവസക്കൂലിയാണ് കിട്ടുന്നതെന്നും കൃത്യമായ ശമ്പള സ്കെയിലും പെൻഷനും അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും അധ്യാപകർ പറയുന്നു. പണമില്ലാത്തതിന്റെയും അവഗണനയുടെയും വേദനയാണ് ഇവരുടെ വാക്കുകളിൽ. പതിറ്റാണ്ടുകളായി ജോലി ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ.

