ദില്ലി: ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേയോട് പ്രതികരിച്ച് എ കെ ആൻ്റണി. രണ്ട് മുന്നണികളും ഇപ്പോൾ ഏതാണ്ട് ഒപ്പത്തിനൊപ്പം എന്നാണ് കിട്ടുന്ന റിപ്പോർട്ടുകളെന്ന് എ കെ ആൻ്റണി പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സ്ഥിതി മാറി. അടുത്ത പ്രധാന ഘട്ടം സ്ഥാനാർത്ഥി നിർണ്ണയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ സീ ഫോർ പ്രീ പോൾ സർവേ ഫലം പ്രവചിച്ചത്. രാഷ്ട്രീയ ചരിത്രം പിണറായി വിജയൻ തിരുത്തുമെന്ന് തന്നെ സർവേ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോൾ യുഡിഎഫ് 59 മുതൽ 65 സീറ്റ് വരെ നേടി കൂടുതൽ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും. എൻഡിഎ മൂന്ന് മുതൽ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോൾ സർവേ പ്രവചിക്കുന്നു.