തിരുവനന്തപുരം: മരംമുറിയില്‍ വിശദീകരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഇതില്‍ വനം വകുപ്പിന് ഒരു പങ്കുമില്ല. ഉത്തരവിറങ്ങിയതും റദ്ദാക്കിയതും റവന്യു വകുപ്പാണാണെന്ന് മന്ത്രി വിശദീകരിച്ചു. വനഭൂമിയിൽ നിന്നല്ല, പട്ടയ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ധനേഷ് കുമാറിനെ മാറ്റിയത് താൻ അറിഞ്ഞില്ലെന്നും അന്വേഷിക്കാമെന്ന് ശശീന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന കാര്യം വനം വനം വകുപ്പിന് അധികാരമില്ല. അധികാരമുണ്ടെങ്കിൽ അന്വേഷിക്കും. മരം കടത്താൻ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്ന് പറഞ്ഞ മന്ത്രി, കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മരം മുറികേസിലെ പ്രതി റോജി അഗസ്റ്റിനെ 2020 ൽ കണ്ടിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ സമ്മതിച്ചു. തന്നെ വന്ന് കണ്ടെങ്കിലും ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശശീന്ദ്രൻ വിശദീകരിച്ചു. ജൂൺ മാസത്തിലാണ് റോജി തന്നെ കണ്ടത്. കണ്ടതുകൊണ്ട് സഹായിക്കണമെന്നില്ലെന്നും ഉത്തരവിറക്കിയതിന് ശേഷം തന്നെ ആരും കണ്ടിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് കിട്ടിയ ശേഷം സമഗ്ര അന്വേഷണം വേണമെങ്കിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona