വീട്ടിലും പരിസരത്തും കൊടുങ്ങല്ലൂരിലും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനാണ് ജിഷ്ണുവിനെ എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
തൃശൂര്‍: കാപ്പ ഉത്തരവ് ലംഘിച്ചതിന് ഗുണ്ടയെ തടങ്കലിലാക്കി. കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മതിലകം സ്വദേശി ജിഷ്ണുവിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ മതിലകത്തുള്ള വീട്ടിലും പരിസരത്തും കൊടുങ്ങല്ലൂരിലും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനാണ് ജിഷ്ണുവിനെ എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വികെ രാജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ജിഷ്ണു നിയമ ലംഘനം നടത്തിയതായി മനസിലായത്. തുടര്‍ന്ന് മതിലകം എസ്.എച്ച്ഒ ഷാജി എംകെ യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജിഷ്ണുവിന് മതിലകം, നെടുപുഴ, മണ്ണുത്തി, ആലപ്പു,ഴ ആര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളിലായി ഓരോ കവര്‍ച്ചാക്കേസും രണ്ട് വധശ്രമക്കേസും രണ്ട് അടിപിടി കേസും മൂന്ന് തട്ടിപ്പുകേസും മയക്ക് മരുന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതിനുള്ള ഒരു കേസുമടക്കം ഒന്‍പത് ക്രിമിനല്‍ കേസുകളുണ്ട്.

