പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്ന് മുന്നിലേക്ക് ചാടുകയായിരുന്നു

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് മധ്യവയസ്കൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വെ സ്റ്റേഷനിലാണ് ദാരുണ സംഭവം ഉണ്ടായത്. ഹരിപ്പാട് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കനാണ് ജീവനൊടുക്കിയത്. പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്ന് മുന്നിലേക്ക് ചാടുകയായിരുന്നു.

പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിനു മുന്നിലേക്കാണ് ചാടിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസിനോട് അടുത്ത് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷിരൂർ തെരച്ചിലിൽ നിര്‍ണായക നിമിഷങ്ങള്‍; പുഴയിൽ കൂടുതൽ വാഹനങ്ങള്‍? മറ്റൊരു വാഹനത്തിന്‍റെ ഭാഗവും കണ്ടെത്തി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

Asianet News Live | Kaviyoor Ponnamma | Mission Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്