ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്

കണ്ണൂര്‍: കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം, ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. പെട്ടിപ്പാലത്തുവെച്ച് ജീജിത്ത് ഓടിച്ച ബസ് കാല്‍നട യാത്രക്കാരനായ മുനീറിനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.

തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ബസ് ഡ്രൈവര്‍ ഓടിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നുപോവുകയായിരുന്ന മെമു ട്രെയിന്‍ ഇടിച്ചത്. അപകടത്തെതുടര്‍ന്ന് കാല്‍നട യാത്രക്കാരന്‍ ബസിന്‍റെ അടിയിലേക്കാണ് വീണതെന്നും ഇത് കണ്ട് ഭയന്നാണ് ഡ്രൈവര്‍ ബസില്‍നിന്നും വേഗമിറങ്ങി സ്ഥലത്തുനിന്നും മാറാന്‍ ശ്രമിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ജനക്കൂട്ടം ആക്രമിക്കുമെന്ന് കരുതിയാണ് ഡ്രൈവര്‍ ജീജിത്ത് ഓടിയത്. റോഡും റെയില്‍വെ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ജീജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മുനീർ ആശുപത്രിയിലാണ്.

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

'പലസ്തീനികളെ ചില‍ർ ഭീകരവാദികളാക്കുന്നു, യുദ്ധമല്ലിത്, ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമം': മുഖ്യമന്ത്രി

ബസ് ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്;രക്ഷപ്പെടാൻ ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിനിടിച്ച് മരിച്ചു | Bus