മലപ്പുറം തൃക്കലങ്ങോട് പറമ്പിലെ വലയിൽ കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ സന്നദ്ധ പ്രവർത്തകർ രക്ഷപെടുത്തി.

മലപ്പുറം: മലപ്പുറം തൃക്കലങ്ങോട് പറമ്പിലെ വലയിൽ കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ സന്നദ്ധ പ്രവർത്തകർ രക്ഷപെടുത്തി. വീട്ടുടമസ്ഥനായ കോക്കാടൻ അബ്ദുൽ മജീദ് അറിയിച്ചതിനെ തുടർന്നാന്ന് ഇആർഎഫ് സംഘം എത്തി പെരുമ്പാമ്പിനെ രക്ഷിച്ചത്. പെരുമ്പാമ്പിനെ നിലമ്പൂർ വനം വകുപ്പിനു കൈമാറി.