എന്ത് ചികിത്സ നൽകണമെന്ന് പോലും ഈ കുടുംബത്തിനറിയില്ല. പണമില്ലാത്തതിനാൽ ഇതുവരെ വിദഗ്ധ ചികിത്സ നൽകാൻ കഴിഞ്ഞിട്ടില്ല...

കൊച്ചി: സെറിബ്രൽ പാൾസി ബാധിച്ച് ജന്മനാ കിടപ്പിലായ മൂന്നു വയസുകാരി ചികിത്സാ സഹായം തേടുന്നു. ആലുവ കീഴ്മാട് സ്വദേശിയായ സജ്ജയനയുടെ മകൾ ഋതികയുടെ കുടുംബമാണ് കുട്ടിയുടെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത്. സംസാരശേഷിയോ കേൾവി ശക്തിയോ ഇല്ല. അമ്മയുടെ സഹായത്തോടെയാണ് ചലനം പോലും. 

എന്ത് ചികിത്സ നൽകണമെന്ന് പോലും ഈ കുടുംബത്തിനറിയില്ല. പണമില്ലാത്തതിനാൽ വിദഗ്ദ ചികിത്സ നൽകാൻ കഴിഞ്ഞിട്ടില്ല. ഭർത്താവ് നേരത്തെ ഉപേക്ഷിച്ച് പോയി. ചലനശേഷിയില്ലാത്ത കുട്ടിയെ വിട്ട് പോകാനാകാത്തതിനാൽ ഇവര്‍ക്ക് ജോലിക്ക് പോകാനാകുന്നുമില്ല. കുഞ്ഞിന് എഴുന്നേറ്റ് നിൽക്കാനുള്ള ശേഷിയെങ്കിലും ചികിത്സയിലൂടെ നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ

RITHlKA VINEESH

39686004278

IFSC: SBlN0008590

SBI, ALUVA