ഒന്നര വയസ് പ്രായമുള്ള പെൺ കടുവ ഇന്ന് പുലർച്ചെയാണ് തൊവരിമല എസ്റ്റേറ്റിനുള്ളിൽ വനം വകുപ്പ് കഴിഞ്ഞ ജനുവരിയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.
വയനാട്: വയനാട് ചുള്ളിയോട് തൊവരിമലയിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു. ജനവാസ മേഖലയിൽ നിന്ന് മാറിയുള്ള ഉൾവനത്തിലേക്കാണ് കടുവയെ തുറന്നു വിട്ടത്. കടുവയ്ക്ക് പരിക്കുകളില്ലാത്തതിനാൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. ഒന്നര വയസ് പ്രായമുള്ള പെൺ കടുവ ഇന്ന് പുലർച്ചെയാണ് തൊവരിമല എസ്റ്റേറ്റിനുള്ളിൽ വനം വകുപ്പ് കഴിഞ്ഞ ജനുവരിയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.
