Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത്: സിപിഎമ്മിനെതിരെ ഗൂഢാലോചനയെന്ന് വിജയരാഘവൻ, സർക്കാരിന്റേത് വ്യക്തതയുള്ള സമീപനമെന്നും പ്രതികരണം

തെറ്റായ പ്രചരണം നടത്താൻ മാധ്യമ ഗൂഡാലോചന നടക്കുന്നു. സിപിഎമ്മിനെ അക്രമിയ്ക്കുകയാണ് ലക്ഷ്യം. ദുരുദ്ദേശപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. 

a vijayaraghavan response about gold smuggling case
Author
Thiruvananthapuram, First Published Jun 30, 2021, 11:28 AM IST

പാലക്കാട്: സ്വർണ്ണക്കടത്തിൽ സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു പ്രവണതയ്ക്കും സന്ധി ചെയ്യില്ല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഗൂഡാലോചന നടത്തുകയാണെന്നും വിജയരാഘവൻ ആരോപിച്ചു. തെറ്റായ പ്രചരണം നടത്താൻ മാധ്യമ ഗൂഡാലോചന നടക്കുന്നു. സിപിഎമ്മിനെ അക്രമിയ്ക്കുകയാണ് ലക്ഷ്യം. ദുരുദ്ദേശപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios