തലശ്ശേരി-മാഹി ബൈപ്പാസിൽ കവിയൂർ അടിപ്പാതക്ക് മുകളിൽ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. 

കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. താഴെ സർവീസ് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി-മാഹി ബൈപ്പാസിൽ കവിയൂർ അടിപ്പാതക്ക് മുകളിൽ ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

മാഹി ഭാഗത്തേക്ക് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വരുകയായിരുന്നു നസീര്‍. ഇതിനിടെ കവിയൂര്‍ അടിപ്പാതയ്ക്ക് മുകളില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു കാര്‍ വന്ന് ഇടിച്ചുതെറിപ്പിച്ചത്. ഇടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. 

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവിന് നീക്കം;അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ ന്യായീകരിച്ച് സ്പീക്കറുടെ ഓഫീസ്

Lok Sabha Speaker Election 2024 | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News